Skoda Slavia Launched | Price, Features, Engine | Details In Malayalam
1 просмотров
03.03.2022
00:03:36
Описание
മിഡ്-സൈസ് സെഡനായ സ്ലാവിയയുടെ 1 ലിറ്റർ ടിഎസ്ഐ വകഭേദത്തിന് പിന്നാലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ച മോഡലിനെയും വിപണിയിൽ അവതരിപ്പിച്ച് ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. മോഡലിന്റെ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ പതിപ്പിന്റെ വില 16.19 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില 17.79 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ച സ്ലാവിയ മോഡലുകൾക്ക് 10.69 ലക്ഷം രൂപ മുതൽ 15.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള സ്‌കോഡയിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് സ്ലാവിയ എന്നതും ശ്രദ്ധേയമാണ്. കുഷാഖ് മിഡ്-സൈസ് എസ്‌യുവി, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിങ്ങനെ 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണമുള്ള അതേ MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്ലാവിയയും നിർമിച്ചിരിക്കുന്നത്.
Комментарии