1 in 7 Russia’s covid vaccine volunteers report side effects: Russian Minister
Описание
1 in 7 Russia’s covid vaccine volunteers report side effects: Russian Minister റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 സ്വീകരിച്ച ഏഴിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറഷ്‌കോ വ്യക്തമാക്കി. 14 ശതമാനം പേര്‍ക്കാണ് തളര്‍ച്ചയും പേശീവേദനയും ഉണ്ടായത്. 'ദ് മോസ്‌കോ ടൈംസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിന് തയ്യാറായ 40,000 പേരില്‍ 300 പേര്‍ക്കാണ് ഇതുവരെ പരീക്ഷണം നടത്തിയത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടതായും, അതേസമയം കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ 100 ശതമാനം വിജയം കൈവരിച്ചതായും മുറഷ്‌കോ പറഞ്ഞു. റഷ്യന്‍ വാക്‌സീന്‍ ഇന്ത്യയിലെത്തിക്കാന്‍ ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ആറുമാസം മാത്രം പ്രതിരോധശേഷിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്
Комментарии