Serena Williams fined $17,000

1 просмотров 12.09.2018 00:00:41

Описание

ടെന്നീസ് താരം സെറീന വില്ല്യംസിന് പിഴ യു.എസ് ഓപ്പണ്‍ ഫൈനലിനിടെയാണ് പിഴ യു.എസ് ഓപ്പണ്‍ ഫൈനലിനിടെ ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയ ടെന്നീസ് താരം സെറീന വില്ല്യംസിന് പിഴ. ഏകദേശം 12 ലക്ഷം രൂപയാണ് താരത്തിന് പിഴയായി വിധിച്ചത്. മൂന്ന് കുറ്റങ്ങളാണ് സെറീനക്കെതിരെ ചുമത്തിയിരിക്കുന്നത്. അമ്പയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് ഏഴ് ലക്ഷം രൂപയും മത്സരത്തിനിടെ കോച്ചിങ് സ്വീകരിച്ചതിന് മൂന്ന് ലക്ഷം രൂപയും റാക്കറ്റ് എറിഞ്ഞുടച്ചതിന് രണ്ട് ലക്ഷം രൂപയും പിഴയൊടുക്കണം. ഫൈനലില്‍ സെറീനയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ജപ്പാന്‍ താരം നവോമി ഒസാക്ക കിരീടം നേടിയിരുന്നു .

Комментарии

Теги:
Serena, Williams, fined