18 കിലോ കുറച്ച് ലാലേട്ടന്‍, ചിത്രങ്ങള്‍ വൈറല്‍ | filmibeat Malayalam

2,358 просмотров 12.12.2017 00:01:36

Описание

Mohanlal's New Look Goes Viral മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലിന്‍‌റെ രൂപമാറ്റം. ഒടിയന്‍ മാണിക്യന്‍ യവ്വന കാലഘട്ടം അവതരിപ്പിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ കരിയറിലെ തന്നെ ഏറ്റവും വലിയ രൂപമാറ്റത്തിന് തയ്യാറായത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്‍റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘത്തിനു കീഴിൽ ഏകദേശം 50 ദിവസത്തോളം നീണ്ട പരിശീലനത്തിനു ശേഷമാണ് മോഹൻലാൽ ശരീരഭാരം കുറച്ചത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

Комментарии

Теги:
കിലോ, കുറച്ച്, ലാലേട്ടന്‍, ചിത്രങ്ങള്‍, വൈറല്‍, filmibeat, Malayalam