മലയാളം പറയാന്‍ സണ്ണി ലിയോണ്‍, കിടിലന്‍ ആക്ഷനും | filmibeat Malayalam
Описание
Sunny Leone signs multilingual period war drama താനൊരു ആക്ഷന്‍ സിനിമയുമായി തെന്നിന്ത്യയിലേക്ക് വരികയാണെന്നും അതിന്റെ ആകാഷയിലാണിപ്പോഴുള്ളതെന്നും തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍. ആക്ഷന്‍ സിനിമയായിരിക്കും. വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയതിന്റെ ആകാംഷ തനിക്കുണ്ടെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നുണ്ട്. വളരെ വ്യത്യസ്തമായ കഥാപാത്രമാണ് പുതിയ സിനിമയിലേതെന്നും ഈ സിനിമ തന്റെ ജീവിതം മാറ്റി മറിയ്ക്കുമെന്ന പലരും പറയുന്നുണ്ടെങ്കിലും താന്‍ അങ്ങനെ കരുതുന്നില്ലെന്നാണ് സണ്ണി പറയുന്നത്. പുതിയ സിനിമ വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടാണ് തോന്നുന്നതെന്നാണ് സണ്ണി പറയുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. പക്ഷേ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി സണ്ണി പരിശീലനം തുടങ്ങി കഴിഞ്ഞു. താന്‍ വര്‍ഷങ്ങളോളമായി ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി വെളിപ്പെടുത്തുന്നു.
Комментарии