എംഎല്‍എയും ടോള്‍ബൂത്ത് ജീവനക്കാരനും തമ്മിലുള്ള സംഘര്‍ഷം, വീഡിയോ വൈറല്‍ | Oneindia Malayalam

815 просмотров 15.11.2017 00:02:00

Описание

താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാനും ടോള്‍ബൂത്ത് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റവും സംഘര്‍ഷവും വൈറല്‍. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരന്റെ കഴുത്തില്‍ പിടിച്ചു തള്ളുന്നതാണ് ദൃശ്യം. താനൂര്‍ ദേവധാര്‍ മേല്‍പാലത്തിലെ ടോള്‍ബൂത്തില്‍വെച്ചാണ് എം.എല്‍.എ ജീവനക്കാരുമായി വാക്കേറ്റമുണ്ടായത്. അതേ സമയം എം.എല്‍.എയാണെന്നറിഞ്ഞിട്ടും വാഹനത്തിന്റെ ബോണറ്റില്‍ അടിക്കുകയും ഐഡികാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തതോടെയാണു എം.എല്‍.എ ക്ഷുഭിതനായതെന്ന് എം.എല്‍.എയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരന്റെ പിടലിക്കു പിടിച്ചുതള്ളുന്ന സി.സി.ടി.വി ദിശ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്. ഇതിനു മുമ്പും എം.എല്‍.എ ഇതുവഴി യാത്രചെയ്തപ്പോള്‍ ജീവനക്കാര്‍ കൈകാണിച്ചു നിര്‍ത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എം.എല്‍.എയാണെന്ന് അറിയിക്കുമ്പോള്‍ വിട്ടയക്കുകയാണു ചെയ്യാറുള്ളത്. നടുറോഡില്‍ ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടായിസം കണ്ടാല്‍ ഇനിയും ഇതെ രീതിയില്‍ പ്രതികരിക്കുമെന്നും വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

Комментарии

Теги:
എംഎല്‍എയും, ടോള്‍ബൂത്ത്, ജീവനക്കാരനും, തമ്മിലുള്ള, സംഘര്‍ഷം, വീഡിയോ, വൈറല്‍, Oneindia, Malayalam